Friday, February 27, 2009

ഇതെന്താണ് ഈ “ലൌ ജിഹാദ്”?

പ്രിയ സുഹൃത്തുക്കളേ,

ഇതെന്താണ് സംഭവം?

സ്മാര്‍ട്ട് ഫ്രണ്ട്സ് എന്ന പേരില്‍ എന്‍‌ഡി‌എഫ് എന്ന ഒരു സംഘടന ഇതേ പോലെ ഒരു സംഭവം തുടങ്ങിയതിനെ പറ്റി ഉള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ പത്രങ്ങളുടെ റിപ്പോര്‍ട്ട് വായിച്ചിരുന്നു.ഈ “ലൌ ജിഹാദ്” എന്ന സംഭവത്തെ പറ്റി ഇപ്പോഴാണ് കേള്‍ക്കുന്നത്.

ഇങ്ങനെ ഒരു സംഭവത്തെ പറ്റി നിങ്ങള്‍ക്കെന്തെങ്കിലും അറിയുമോ?

ആര്‍ക്കെങ്കിലും കൂടുതല്‍ വിവരങ്ങള്‍ എന്തെങ്കിലും അറിവുണ്ടെങ്കില്‍ ദയവായി പങ്കുവയ്ക്കുമല്ലോ?



http://news.keralakaumudi.com/news.php?nid=3e4ad5698e12b6ac4241a6c144dc822e

Sunday, December 7, 2008

ഇതു തന്നെയാണോ ജബ്ബാര്‍‌‌?

സുഹൃത്തുക്കളേ,

ജന്മഭൂമി പത്രം അച്ചടിച്ച ഒരു ചിത്രം ഇപ്പോള്‍ വിവാദമായിരിക്കുകയാണല്ലോ.

അബ്ദുള്‍ നാസര്‍ മ‌അ്ദനിക്ക് ശംഖുമുഖത്ത് നല്‍കിയ സ്വീകരണച്ചടങ്ങില്‍ മന്ത്രി കോടിയേരിയോടൊപ്പം കശ്മീരില്‍ ഭീകരപരിശീലനം ലഭിച്ച, അറസ്റ്റിലായ ഭീകരന്‍ അബ്ദുള്‍ ജബ്ബാര്‍ പങ്കെടുത്തു എന്ന വിഷയം.

അത് അബ്ദുള്‍ ജബ്ബാറല്ല, ജമാ അത്തെ സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ ആണെന്ന് സിപി‌എമ്മും അബ്ദുര്‍ റഹ്മാനും പിഡിപിയും തേജസ് പത്രവും പറഞ്ഞിരിക്കുന്നതായി വായിച്ചു.

എനിക്ക് ഇമെയില്‍ ഫോര്‍വേഡ് ആയി ലഭിച്ച രണ്ടു ചിത്രങ്ങള്‍ താഴെ ചേര്‍ക്കുന്നു. ഇതു തന്നെയാണോ ജബ്ബാര്‍ എന്ന് നോക്കൂ. ആണെങ്കിലും അല്ലെങ്കിലും അഭിപ്രായം പറയുമല്ലോ.
സത്യം അറിയാനുള്ള ആഗ്രഹം കൊണ്ടാണ്.

അതോ ഇത് ജമാ അത്തെ സെക്രട്ടറി തന്നെയോ? ഒരേ പോലെ ലോകത്ത് ഏഴു പേര്‍ എന്നത് സത്യമാണോ?



ഇതാണ് ഭീകരവാദി ആയ അബ്ദുള്‍ ജബ്ബാര്‍